പൊവ്വൽ : 2020 സെപ്റ്റംബർ 15 നു എജിനീയേർസ് ഡേ -യുടെ ഭാഗമായി എൽ ബി എസ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എൻ എസ് എസ് യൂണിറ്റ് 179 & 683 കോവിഡ് കാലത്ത് പ്രസക്തിയുള്ള നൂതന ആശയങ്ങൾ കണ്ടെത്താൻ വേണ്ടി മത്സര പരുപാടി സംഘടിപ്പിച്ചു. ഗൂഗിൾ ഫോം വഴി ആയിരുന്നു വിദ്യാർത്ഥികളുടെ ആശയങ്ങൾ സ്വീകരിച്ചത്.
നാൽപതിനടുത്ത് ആശയങ്ങൾ ലഭിക്കുകയുണ്ടായി. ഒന്നാം സ്ഥാനം വിപിൻദാസ് , രണ്ടാം സ്ഥാനം നിഹാര രാജീവൻ , മൂന്നാം സ്ഥാനം ആഷിക്, യദുകൃഷ്ണ എന്നിവർ കരസ്ഥമാക്കി. എല്ലാ ആശയങ്ങളും എൻ എസ് എസ് - ന്റെ മുൻപോട്ടുള്ള പരുപാടിക്ക് പുതിയ വഴി തുറന്നു കാടുകയായിരുന്നു.
1:
"നാട്ടിൽ ചെറു സംരംഭങ്ങൾ കൂടിവരുകയാണ് . അവരെ സഹായിക്കാൻ അവരുടെ ഉൽപ്പന്നം എല്ലാവരിലേക്കും എത്തിക്കാനും വേണ്ടി എല്ലാ സംരഭങ്ങളും കോർത്തിണക്കി അപ്ലിക്കേഷൻ നിർമ്മിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഇതിലൂടെ മറികടക്കാൻ പലർക്കും സാധിക്കും."
2:
"ക്വാറന്റൈൻ മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഈ കാലയളവിൽ ഉണ്ടാകുന്ന സമ്മർദങ്ങൾ ഉത്കണ്ഠകൾ കുറയ്ക്കുന്നതിനുള്ള കാമ്പെയ്‌നുകൾ അത്യാവശ്യമാണ്."
3 (എ):
ചെറിയ താലൂക്കുകൾ ഉൾപ്പെടെ കേരളത്തിലുടനീളം ബന്ധിപ്പിക്കുന്ന ബ്ലഡ് ബാങ്ക് കോർത്തിണക്കി ആപ്ലിക്കേഷൻ നിർമ്മിക്കാം. കുടുമ്പശ്രീ മുതലായ ചെറിയ ഗ്രൂപ്പുകളുടെ സഹായവും നേടാൻ കഴിയും. കോളേജ് വിദ്യാർത്ഥികളുടെ സഹായo ഇതിനു വളരെ സഹായകരമായിരിക്കും. അവർ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നും വരുന്നതിനാൽ ഇതിനു സഹായകരമായിരിക്കും.
3 (ബി):
മെഡിസിൻ കിയോസ്‌ക്കുകൾ ഉണ്ടാക്കി ആളുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വളരെ അകലെയുള്ള ഉചിതമായ സ്ഥലങ്ങളിൽ സ്ഥാപിക്കുക. (ലഘുഭക്ഷണ വെൻഡിംഗ് മെഷീൻ പോലെ, എന്നാൽ ഇവിടെ ലഘുഭക്ഷണങ്ങളുടെ സ്ഥാനത്ത് മരുന്നുകൾ)
No comments:
Post a Comment