Saturday, 5 September 2020

 

യാത്രയയപ്പ് നൽകി 

 

 

 എൽ. ബി. എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡിലെ എൻ. എസ്. എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 2017-2019 എൻ. എസ്. എസ് ബാച്ചിലെ വോളന്റീർസിന്  യാത്രയയപ്പ് നൽകി. ഗൂഗിൾ മീറ്റ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് യാത്രയയപ്പ് നൽകിയത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 110 ഇൽ അധികം പേർ പരുപാടിയിൽ പങ്കെടുത്തു. മുൻ വോളന്റീർ സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ മൻസൂർ സ്വാഗതം അർപ്പിച്ച പരുപാടിക്ക് പ്രോഗ്രാം ഓഫീസർമാരായ ശ്രിമതി വി. മഞ്ജുവും ശ്രീ  അജിത്.സി.മേനോനും ആശംസകൾ അറിയിച്ചു. മുൻ പ്രോഗ്രാം ഓഫീസറായ ശ്രീ കൃഷ്ണപ്രസാദ്, മുൻ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രിമതി പ്രിയംവധ, മുൻ വോളന്റീർ സെക്രട്ടറിമാരായ ശ്രീലക്ഷ്മി, അഞ്ജലി, നിതിൻ. കെ. ടി, ശ്രീരാഗ് എന്നിവർ അവരുടെ എൻ. എസ്. എസ് അനുഭവങ്ങൾ പങ്കുവെച്ചു.പരിപാടി കുറച്ചും കൂടി ഉത്സാഹഭരിതമാകാൻ ചില ഗെയിമുകൾ കളിക്കുകയും ഓർമ്മകൾ പകരുന്ന കുറച്ചു വീഡിയോകൾ സംപ്രേഷണം ചെയുകയും ചെയ്തു.  വോളന്റീർ സെക്രെട്ടറി അഞ്ജുഷ് നന്ദി പറഞ്ഞു.


No comments:

Post a Comment