പൊവ്വൽ :ഓസോൺ ദിനത്തിന്റെ ഭാഗമായി എൽ. ബി. എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡിലെ എൻ. എസ്. എസ് യൂണിറ്റുകളുടെ (179&683) സനേതൃത്വത്തിൽ സെപ്റ്റംബർ 16, 2020ന് മുളിയാർ മാപ്പിള ജി.യൂ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി "ഓസോൺ ദിനം "എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു .വോളന്റീർ സെക്രട്ടറി ശ്രീമതി കദീജത്ത് തഹ്‌ദീര ഇ. ആർ ചടങ്ങിന് സ്വാഗതം അറിയിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ. അജിത്. സി. മേനോൻ അധ്യക്ഷത വഹിച്ചു. എൽ. ബി. എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡിലെ യു. ജി സ്റ്റുഡന്റ് അഫയർസ് ഡീൻ ഡോ. വിനോദ് ജോർജ് വിജയിയെ പ്രഖ്യാപിച്ചു . വിജയിക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. തുടർന്ന് വിജയിയായ ശ്രവ്യ ചന്ദ്രൻ കെ സംസാരിച്ചു.ജി. യു. പി. എസ് മുളിയാർ മാപ്പിള സ്കൂളിലെ പ്രഥമധ്യാപകൻ ശ്രീ ഗണേശൻ പി. വി , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു വി, എൻ. എസ്. എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീ. ഷിബിൻ, മുളിയാർ മാപ്പിള ജി. യു. പി. സ്കൂളിലെ അധ്യാപിക ശ്രീമതി പ്രസീത കാമലോൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.എൻ. എസ്. എസ് വോളന്റീർ ശ്രീ നവീൻ നന്ദി പറഞ്ഞു
No comments:
Post a Comment