Saturday, 2 October 2021

ശുചീകരണ പരിപാടി നടത്തി



ആസാദി കാ അമൃത് മഹോത്സവ് -സ്വച്ഛതാ ഹി സേവ- ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് മുളിയാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന,സി എച്ച് സി മുളിയാർ,എൽബിഎസ് എൻജിനീയറിങ് കോളേജ് പൊവ്വൽ  എൻഎസ്എസ് യൂണിറ്റ്, സംയുക്ത ആഭിമുഖ്യത്തിൽ ബോവിക്കാനം ടൗണും പരിസരവും 2 -10 -21ന് ശുചീകരണ യജ്ഞം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്  മിനി പി വി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈസ റാഷിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ മല്ലം , ജനപ്രതിനിധികളായ അബ്ബാസ് കുളചെപ്പ്, രമേശൻ മുതലപ്പാറ, അനന്യ, സത്യാവതി, നാരായണിക്കുട്ടി, നബീസ സത്താർ, എൽബിഎസ് എൻജിനീയറിങ് കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വി, സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ്, ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ ചന്ദ്രൻ,രശ്മി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഷൈലജ, ഹരിത കർമ്മ സേന അംഗങ്ങൾ,വി. ഇ. ഒ, എൽബിഎസ് എൻഎസ്എസ് യൂണിറ്റ് വളണ്ടിയേഴ്സ്, ബഡ്സ് സ്കൂൾ ടീച്ചർമാർ സ്റ്റാഫ്  തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a Comment