സ്വയം സംരംഭക രംഗത്തേക്ക് കാൽ വെച്ച് കുടുംബശ്രീയും എൻ എസ് എസ് വോളന്റീർയേർസും
ശക്തി കേരളയുമായി കൈകോർത്തു എൽ ബി എസ് എൻ എസ് എസ് യൂണിറ്റ്,കുടുംബശ്രീ പ്രവർത്തകർക്കും എൻ എസ് എസ് വോളന്റീർസിനും തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിമുക്ത നാട് എന്ന ലക്ഷ്യത്തോടെ ശക്തി കേരള നാഷണൽ മൂവ്മെന്റ് ഫോർ വുമണുമായി ചേർന്നാണ് പരിപാടി നടത്തിയത്. കുടുംബശ്രീ പ്രവർത്തകർക്ക് സ്കിൽ ഡെവലെപ്മെന്റ് ക്ലാസ് സംഘടിപ്പിക്കുകയും സ്വന്തമായി തുണി സഞ്ചി ഉണ്ടാക്കുവാൻ ഓരോരുത്തരെയും പര്യാപ്തരാക്കുകയും ചെയ്തു. ഏകദേശം 40 ഓളം തുണി സഞ്ചി പ്രവർത്തകർ നിർമിച്ചു
No comments:
Post a Comment