ഹൈവേ റോഡരിക് വൃത്തിയാക്കി
പൊവ്വൽ-ചെർക്കള സംസ്ഥാനപാതയോരത്തെ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ വരുംകാല മഴക്കാലത്തു രോഗങ്ങൾ ഉൾപ്പെടെയുള്ള വൻ വിപത്തുകൾ സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് എൻ എസ് എസ് എൽ ബി എസ് യൂണിറ്റിനെ റോഡരിക് വൃത്തിയാക്കാൻ പ്രേരിപ്പിച്ചത്. 50 ൽ അധികം വളണ്ടിയർമാർ ശുചിയാക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇതിലൂടെ പരിസരവാസികൾക്കും സമൂഹത്തിനും വലിയൊരു സന്ദേശം നൽകുവാൻ യൂണിറ്റിന് കഴിഞ്ഞു. സമാന്തരമായി അവർ നമ്മോടൊപ്പം പങ്കുചേരുകയും ചെയ്തു.
No comments:
Post a Comment