ഓസോൺ ദിനം ആചരിച്ചു
പൊവ്വൽ: കാസർഗോഡ് എൽ ബി എസ് എന്ജിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓസോൺ ദിനം ആചരിച്ചു. എൻ എസ്
എസ് വളണ്ടിയർ സെക്രട്ടറി ശ്രീ. വൈശാഖ് സുധാകരൻ സ്വാഗതം അറിയിച്ചു. വാർഡ് മെമ്പർ ശ്രീമതി നബീസ മുഹമ്മദ് കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്ത് റാലി ഉദ്ഘാടനം
ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ചു വി അധ്യക്ഷത വഹിച്ചു സംസാരിക്കുകയും “ഓസോണിന്റെ പ്രാധാന്യം “ എന്ന ആശയത്തിൽ ഊന്നി
ഒരു ബോധവൽക്കരണം നടത്തുകയും ചെയ്തു. എൽ ബി എസ് കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് ഷുക്കൂർ പരിപാടിക്ക് ആശംസകൾ നേർന്നു. ബോധവൽക്കരണത്തിൻറെ ഭാഗമായി കോളേജ് മുതൽ പൊവ്വൽ വരെ റാലി സംഘടിപ്പിച്ചു. റാലിയിൽ അറുപതോളം എൻ എസ് എസ് വളണ്ടിയർമാർ പങ്കെടുത്തു. അസ്സോസിയേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി. രമ്യ യും പങ്കെടുത്തു. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ശ്രീ. മുഹമ്മദ് മൻസൂർ നന്ദി അറിയിച്ചു.
|
|
|
|
|
|
No comments:
Post a Comment