Tuesday, 24 September 2019

50ന്റെ നിറവിൽ നാഷണൽ സർവീസ് സ്കീം

പൊവ്വൽ: ഗാന്ധിജിയുടെ 100-ആം ജന്മദിനത്തോട് അനുബന്ധിച്ചു സ്ഥാപിച്ച യുവജന സംഘടനയാണ് എൻ എസ് എസ്. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് എൻ എസ് എസ് സ്ഥാപിതമായത്. " നോട്ട് മി ബട്ട്‌ യൂ " എന്നതാണ് എൻ എസ് എസ്സിന്റെ ആപ്തവാക്യം. ഇത്തരം സമൂഹനന്മ മാത്രം പ്രതീക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുന്ന എൻ എസ് എസ്സിന്റെ 50-ആം വാർഷികം എൻ എസ് എസ് എൽ ബി എസ് യൂണിറ്റ് ആഘോഷിക്കുകയുണ്ടായി.
കുട്ടികളുടെയിടയിൽ അവയവ ദാനം ത്തിന്റെ പ്രാധാന്യം അറിയിക്കാൻ ഫ്ലാഷ്മോബും, പ്രകൃതിക്ക് ഒരു തണലാവാൻ വേണ്ടി 50 വൃക്ഷതൈ നടലും, സമൂഹത്തിന് താങ്ങായി ഓർഗൻ ഡോനെഷൻ പദ്ധതിയുമൊക്കെയായി 50-ആം വാർഷികം സമൂഹത്തെ സേവിച്ചു കൊണ്ട് തന്നെ സുന്ദരമാക്കിയിരിക്കുകയാണ് എൻ എസ് എസ് എൽ ബി എസ് യൂണിറ്റ്.




Image may contain: 14 people, people smiling, people standing and outdoor
                                                                                                                                   
Image may contain: 4 people, people standing, child, grass, tree, outdoor and nature

Image may contain: 12 people, people smiling, people standing and outdoor

No comments:

Post a Comment