പുരസ്കാരപ്രഭയിൽ എൽ ബി എസ്
എൻ എസ് എസ് ടെക്നിക്കൽ സെല്ലിന്റെ 2018-19 വാർഷിക സമ്മേളനവും പുരസ്‌കാര വിതരണവും പൂജപ്പുര എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിച്ചു. ഒ രാജഗോപാൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എൻ എസ് എസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ നൽകി.
കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് 5 പുരസ്‌കാരങ്ങൾക്ക് അർഹമായി. മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്‌കാരം എൽ ബി എസ് കാസർഗോഡ് സ്വന്തമാക്കി. മികച്ച എൻ എസ് എസ് വോളന്റീയർ അവാർഡ് ശ്രീലക്ഷ്മി എം, മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് മഞ്ജു വി എന്നിവർക്ക് നൽകി. ടോപ് സ്കോറെർ അവാർഡ് 2018 പാസ്സ് ഔട്ട് വിദ്യാർത്ഥി ശ്രീനന്ദിനി ചന്ദ്രപ്രഭയ്ക്ക് ലഭിച്ചു.കൂടാതെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച എൽ ബി എസ് കാസറഗോഡിലെ അഭിജിത്തിനെയും പുരസ്‌കാരം നൽകി അഭിനന്ദിച്ചു. 5 ഓളം അവാർഡുകൾ ഏറ്റുവാങ്ങിക്കൊണ്ട് എൽ ബി എസ് കാസറഗോഡ് പുരസ്‌കാരദാന ചടങ്ങിൽ തിളങ്ങി നിന്നു.
No comments:
Post a Comment