രക്തദാനം ജീവദാനം
രക്തദാന
ക്യാമ്പ് സംഘടിപ്പിച്ചു
പൊവ്വൽ:
എൽ ബി എസ് കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റുകള്‍
രുധിര സേന കാസറഗോഡിന്റെയും കാസറഗോഡ് ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ്
ഉൽഘാടനം ചെയ്ത ആദൂർ എസ്ഐ ശ്രീ. നിബിൻ ജോയ് എൽ ബി എസിന്റെ കാരുണ്യ പ്രവർത്തനം അഭിനന്ദനം
അർഹിക്കുന്നു എന്ന് അറിയിച്ചു. കാസർഗോഡ് ബ്ലഡ്
ബാങ്ക് ന്റെ മെഡിക്കൽ സംഘം 90 ഓളം യൂണിറ്റ് രക്തം ശേഖരിച്ചു.
എൽ
ബി എസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ശെക്കൂർ ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ശ്രീമതി. മഞ്ജു വി
സ്വാഗതവും ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സ്മിത എൽ, സിവിൽ പോലീസ് ഓഫീസർ ശ്രീ. സുധീഷ്
എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു. എൻ എസ് എസ് വോളന്റിയർ സെക്രട്ടറി
ശ്രീ. മുഹമ്മദ് മൻസൂർ ബി പരിപാടിക്ക് നന്ദി അറിയിച്ചു.
No comments:
Post a Comment