വൈദ്യതി സുരക്ഷാവാരം
വൈദ്യുതിയുടെ ശരിയായ ഉപയോഗവും വൈദ്യുതോർജ സംരക്ഷണവും മുൻനിർത്തി വൈദ്യുതി സുരക്ഷാവാരം ആചരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ മുഹമ്മദ് ഷുക്കൂർ സാറിന്റെ അധ്യക്ഷതയിൽ കാസറഗോഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ കെ നാഗരാജ് ഭട്ട് ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അശ്രദ്ധമായുള്ള വൈദ്യുതി ഉപയോഗം വളരെ വലിയ ആപത്താണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. 60 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വി നന്ദി പറഞ്ഞു.
No comments:
Post a Comment