Friday, 3 May 2019

പാലിയേറ്റീവ് പ്രോഗ്രാം -അക്കാറ ഫൗണ്ടേഷൻ

BARHSS  ബോവിക്കാനം സ്കൂളിൽ വെച്ച് നടന്ന പെയിൻ ആൻഡ് പാലിയേറ്റീവ് പരിപാടിയിൽ എൻ എസ് എസ് എൽ ബി എസ് യൂണിറ്റ് പ്രവർത്തകർ നേതൃത്വം വഹിച്ചു.പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.അതിനോടനുബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ്സും നടത്തി. ഡെപ്യൂട്ടി കളക്ടർ ശ്രീമതി വിജയലക്ഷ്മി ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് ഹെഡ് ശ്രീ പ്രിൻസ്  ക്ലാസ്സ്‌ കൈകാര്യം ചെയ്തു. കൂടാതെ തന്റെ ഇത്രകാലത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ജനങ്ങളോട് പങ്കു വെക്കുകയും ചെയ്തു.


No comments:

Post a Comment