ഗാന്ധി അനുസ്മരണം-സെമിനാർ
ഗാന്ധിയൻ തത്വങ്ങളെയും ഗാന്ധി മുന്നോട്ടു വെച്ച ആദർശങ്ങളെയും മുൻനിർത്തി ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ അവയ്ക്കുള്ള പങ്ക് എത്രത്തോളമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികളെ ക്ലാസ്സ് സഹായിച്ചു. ചിത്രകലാകാരൻ ശ്രീ പി എസ് പുളിഞ്ചിത്തായ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസറും ജെ സി ഐ നാഷണൽ ട്രെയ്നറും ആയ ശ്രീ പുഷ്പാകരൻ ബെണ്ടിച്ചാൽ സെമിനാർ കൈകാര്യം ചെയ്തു. കാസറഗോഡ് ജില്ലയിലെ എൻ എസ് എസ് ടെക്നിക്കൽ സെല്ലിന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.
No comments:
Post a Comment