LEAP - ലിറ്ററസി എൻഹാൻസ്‌മെന്റ് ആക്ടിവിറ്റി പ്രോഗ്രാം
10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള സൗജന്യ ട്യൂഷൻ പരിപാടിയായ ലീപിന് തുടക്കമായി. വാർഷിക പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പ്ലസ് വൺ ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടിയാണ് എൻ എസ് എസ് എൽ ബി എസ് യൂണിറ്റിലെ വളണ്ടീയർമാർ സൗജന്യമായി ട്യൂഷൻ എടുത്തു നൽകുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ നൽകുന്ന എളുപ്പമാര്ഗങ്ങളും നിർദ്ദേശങ്ങളും കുട്ടികൾക്കു ഏറെ ഉപകാരപ്രദമാണെന്ന് മാതാപിതാക്കളും നാട്ടുകാരും അഭിപ്രായപ്പെട്ടു. മുൻവർഷത്തെ ഈ സൗജന്യ ട്യൂഷൻ ഒരുപാട് കുട്ടികളെ വിജയിപ്പിക്കാൻ സഹായിച്ചു. പൊവ്വൽ സൂപ്പർ സ്റ്റാർ ക്ലബ് മുഖാന്തരമാണ് ക്ലാസ്സ് എടുത്തു പോവുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും, ശനി ഞായർ ദിവസങ്ങളിലുമാണ് ട്യൂഷൻ നടത്തി വരുന്നത്.
No comments:
Post a Comment