അംഗ പരിമിത നിര്‍ണയ ക്യാമ്പ്
ഭിന്ന ശേഷിയുള്ളവക്ക് വേണ്ടി കേരള സർക്കാർ,ജില്ലാ ഭരണാധികാര വകുപ്പ്,കേരള ആരോഗ്യ വകുപ്പ്,സാമൂഹിക നീതി ന്യായ വകുപ്പ് എന്നിവർ എൻ എസ് എസ് എൽ ബി എസ് യൂണിറ്റുകളുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും ഡാറ്റാ എൻട്രിയും സംഘടിപ്പിച്ചു. ബോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കാസറഗോഡ് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സ്മാർട്ട് കാർഡ് നിർമ്മിച്ച് നൽകുകയും വിവരങ്ങൾ ശേഖരിച്ചു വെക്കുകയും ചെയ്തു.എൻ എസ് എസ് വോളന്റീയേർസ് സ്മാർട്ട് കാർഡ് നിർമിക്കുന്നതിനായി വിവരങ്ങൾ ശേഖരിക്കുവാൻ പങ്കുചേരുകയും മെഡിക്കൽ ക്യാമ്പിൽ സർക്കാർ ഡോക്ടർമാരെ സഹായിക്കുകയും ചെയ്തു. ഇതിലൂടെ വിവിധ സർക്കാർ സഹായങ്ങൾക്ക് അർഹരായവരെ വിലയിരുത്തുവാൻ സാധിച്ചു.
No comments:
Post a Comment