Sunday, 27 January 2019

ഇ-മെയിൽ ജാലകം


സർക്കാരിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഇമെയിൽ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇമെയിൽ ജാലകം പരിപാടിക്ക് തുടക്കമായി.ഒന്നാംഘട്ടമെന്നോണം മുളിയാർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ എല്ലാ വീടുകളിലെയും ഇമെയിൽ ഐഡി ഇല്ലാത്ത ആൾക്കാർക്ക്  ഉണ്ടാക്കി കൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. നാട്ടുകാരുടെ പൂർണ സഹകരണം ഈ പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. മുളിയാർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.


No comments:

Post a Comment