Saturday, 26 January 2019

70ാം റിപ്പബ്ലിക് ദിനാഘോഷം


ദേശസ്നേഹം ഉണർത്തിക്കൊണ്ട്  ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയി. ഈ വർഷത്തെ എൽ ബി എസ് എൻ എസ് എസ് യൂണിറ്റുകളുടെ റിപ്പബ്ലിക്ക് ദിനഘോഷത്തിൽ മുഖ്യാഥിതിയായി എത്തിയ  ബ്രിഗേഡിയർ ശ്രീ കെ എം പി നായർ കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ്‌ ഷുക്കൂർ സാറിനോടൊപ്പം പതാക ഉയർത്തി. അദ്ദേഹം തന്റെ പട്ടാളജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും നേരിടേണ്ടി വന്ന പ്രതിസന്ധികളും വോളന്റീയെർസിനോട്‌ പങ്കുവെച്ചു. പ്രിൻസിപ്പാൾ അദ്ദേഹത്തെ പൊന്നാട അണിഞ്ഞ് ആദരിച്ചു. കൂടാതെ ഡൽഹി രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് തത്സമയം പ്രദർശിപ്പിക്കുകയും ചെയ്തു.എൽ ബി എസ് കോളേജിന്റെ എൻ എസ് എസ് യൂണിറ്റിൽ നിന്നും 70ആം റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വോളന്റീയർ, മൂന്നാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥി അഭിജിത്ത്.ഇ  ആയിരിന്നു ഈ വർഷത്തെ മുഖ്യ വിശേഷം.












No comments:

Post a Comment