Friday, 25 January 2019

പുഴയെ അറിയാൻ




പുഴയെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വോളന്റീർമാർ ബോവിക്കാനം ബാവിക്കര പുഴക്കരയിലൂടെ ഒരു യാത്ര നടത്തി. മുൻ വാർഡ് മെമ്പറും അറിയപ്പെടുന്ന ജേര്ണലിസ്റ് കൂടിയായ ശ്രീ ഷരീഫ് കൊടവഞ്ചി എൻ എസ് എസ് വോളന്റീർസിനൊപ്പം പരിപാടിയിൽ പങ്കുചേർന്നു.. അദ്ദേഹം ബാവിക്കര പുഴയുടെ ചരിത്രവും പ്രാധാന്യവും വിശദമാക്കിത്തന്നു.കാസർഗോടിന്റെ വിഭവസമൃദ്ധമായ സമ്പത്താണ് ഈ പുഴയെന്നും വ്യക്തമാക്കി. പുഴയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ വോളന്റീയേർസ് പുഴക്കരയിൽ ഒരു മനുഷ്യച്ചങ്ങല ഒരുക്കുകയും വിവിധ സോഷ്യൽ മീഡിയകളിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു.


No comments:

Post a Comment