റോഡ് സുരക്ഷാ ബോധവൽക്കരണം
വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളെയും റോഡ് ഗതാഗത നിയമലംഘനങ്ങളെയും പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എൽ ബി എസ് എൻ എസ് എസ് വോളന്റീയർമാർ ബോവിക്കാനം ടൗണിൽ ഫ്ലാഷ്മോബ് നടത്തി.ബോവിക്കാനം പുഞ്ചിരി ക്ലബ്ബിന്റെ 25ആം വാർഷികത്തോടനുബന്ധിച്ചു നടന്ന ഈ പരിപാടിയിൽ റോഡ് സുരക്ഷ ബോധവല്കരണ ക്ലാസും നടത്തി. റോഡ് നിയമങ്ങളും അവ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളിലേക്കെത്തിക്കാൻ വോളന്റീയേർസ് ശ്രമിച്ചു.കാസറഗോഡ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ വൈകുണ്ഠൻ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.
No comments:
Post a Comment