സ്വാതന്ത്ര്യദിനം ആഘോഷിച്ചു
എൽ ബി എസ്
എഞ്ചിനീയറിംങ് കോളേജിൽ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
രാവിലെ 8 30ഓടെ പ്രിൻസിപ്പാൾ മുഹമ്മദ് ഷുക്കൂർ സാർ ദേശീയപതാക ഉയർത്തി പരിപാടിക്ക് തുടക്കം
കുറിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ കൃഷ്ണപ്രസാദ് സാറിന്റെ അധ്യക്ഷതയിൽ നടന്ന
സാംസ്കാരിക ചടങ്ങിൽ മുഹമ്മദ് ഷുക്കൂർ സാർ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സ്വാതന്ത്ര്യദിനസന്ദേശം
കൈമാറുകയും ചെയ്തു.എൻ എസ് എസ് ആക്ടിവിറ്റി ടീം അംഗങ്ങളായ ശ്രീ നിസാം,ശ്രീ അസ്ലിൻ,മെക്കാനികൽ
വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സ്വരാജ് കുമാർ, വളണ്ടിയർ സെക്രട്ടറി ഇർഫാൻ എന്നിവർ ആശംസകൾ
അറിയിച്ചു.വളണ്ടിയർ സെക്രട്ടറിമാരായ റിതേഷ് സ്വാഗതവും ഹരിത നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്ന് 200ഓളം എൻ എസ് എസ് വളണ്ടിയർമാർ കോളേജ് പരിസരവും പൊവ്വൽ ടൗണും ശുചീകരിച്ചു.
No comments:
Post a Comment