ആരോഗ്യവകുപ്പുമായി ചേർന്ന് ക്വിസ് മത്സരം സംഘടിപ്പിച്ചു.
എൽ ബി എസ് എൻ എസ് എസ് യൂണിറ്റ് ന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ "ജനസംഖ്യ വർദ്ധനവ്" എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
മുളിയാർ സി എച്ച് പ്രവർത്തകർ കോളേജിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾക്കായി മത്സരം നടത്തിയത്. തുടർന്ന് നടന്ന പരിപാടിയിൽ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ഹരിത ജി കുറുപ്പ് സ്വാഗതപ്രസംഗം നടത്തി.പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി മെഡിക്കൽ ഓഫീസർ ഡോ.ദിവാകർ റായ് ക്ലാസ് എടുത്തു സംസാരിച്ചു.
ഹെൽത്ത് സൂപ്പർവൈസർ രവികുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഭാസ്ക്കരൻ,എൽ ബി എസ് കോളേജ് ഡീൻ വിനോദ് ജോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വളണ്ടിയർ സെക്രട്ടറി റിതേഷ് നന്ദി രേഖപ്പെടുത്തി.വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി.
No comments:
Post a Comment