പൊവ്വൽ : പൊവ്വൽ എൽ
ബി എസ് എഞ്ചിനിയറിംങ്
കോളേജിലെ എൻ എസ്
എസ് യുണിറ്റുകളുടെ (നം
179,683 ) നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു .കോളേജിലെ
വനിതാ സ്റ്റാഫ് അംഗങ്ങളും എൻ
എസ് എസ് വളണ്ടീയർമാരും
പങ്കെടുത്ത പരിപാടി
അസ്സോസിയേറ്റ് പ്രോഗ്രാം ഓഫീസർ പ്രിയംവദ.വി ഉത്ഘാടനം ചെയ്തു
.പ്രോഗ്രം ഓഫീസർ കൃഷ്ണപ്രസാദ്
പി.കെ അദ്ധ്യക്ഷത
വഹിച്ചു.എൻ എസ്
എസ് വളണ്ടിയർ ഇർഫാൻ സ്വാഗതവും
മൃദുല നന്ദിയും പറഞ്ഞു.സ്ത്രീശാക്തീകരണത്തിൻറെ
പ്രാധാന്യത്തെപ്പറ്റിയും സ്ത്രീസമൂഹത്തിൻറെ പ്രശ്നങ്ങളെപ്പറ്റിയും
ചർച്ച ചെയ്യുകയും വീഡിയോകൾ
പ്രദർശിപ്പിക്കുകയും ചെയ്തു .പരിപാടിയിൽ പങ്കെടുത്ത
സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ആഗ്രഹങ്ങൾ
രേഖപ്പെടുത്തിയ വിഷ്ട്രീ
ഉണ്ടാക്കി .
No comments:
Post a Comment