പൊവ്വൽ : എൻ .എസ് .എസ് എൽ .ബി എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സാന്ത്വനം പാലിയേറ്റീവ്
കെയർ ഫണ്ട് വിതരണം നടത്തി . ചടങ്ങിന്റെ ഔപചാരികമായ ഉൽഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷുകൂർ സാർ നിർവഹിച്ചു.എൻ .എസ് .വോളന്റീയർ തൗഫീൽ .പി .എ ചടങ്ങിന് സ്വാഗതം അർപ്പിച്ചു .പ്രോഗ്രാം ഓഫീസർ കൃഷ്ണപ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .തുടർന്ന് കോളേജിൽ നിന്നും സ്വരൂപിച്ച തുക കോളേജ് പ്രിൻസിപ്പൽ ഡോ .മുഹമ്മദ് ഷെകൂർ ,യു .ജി .ഡീൻ ഡോ .പ്രവീൺ കുമാർ എന്നിവർ ചേർന്ന് സി .ലക്ഷ്മണൻ ,ബീഫാത്തിമ ,ഷമീർ .എ. ആർ,കെ .പി .വിജയൻ തുടങ്ങിയവർക്കായി വിതരണം ചെയ്തു .ചടങ്ങിൽ യൂ .ജി .ഡീൻ .ഡോ .പ്രവീൺ കുമാർ ,പ്രോഗ്രാം ഓഫീസർ മഞ്ജു ,അസ്സോസിയേറ്റ് പ്രോഗ്രാം ഓഫീസർ പ്രിയംവദ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു . എൻ .എസ് .എസ് .വളണ്ടിയർ ശ്രീ നന്ദിനിയുടെ നന്ദി പ്രകാശനത്തോടുകൂടി ചടങ്ങിന് സമാപനം കുറിച്ചു.
No comments:
Post a Comment