|
ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷാഹിന സലിം രക്തദാന ക്യാമ്പ് ഉൽഘടനം ചെയ്യുന്നു |
ചെര്‍ക്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് എല്‍.ബി.എസ് എന്‍.എസ്.എസ് യൂണിറ്റ് രക്തദാന-രക്ത നിര്‍ണ്ണയ ക്യാമ്പ് ക്യാമ്പ് നടത്തി.ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു.സ്വാഗതം ചെങ്കള പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാജറ മുഹമ്മദ് കുഞ്ഞി പറഞ്ഞു.രക്തദാന സന്ദേശം ചെങ്കള പി.എച്ച്.സി മെഡിക്കല്‍ ഒഫീസര്‍ ശമീമ തന്‍വീര്‍.എ.എസ് അറിയിച്ചു.ചടങ്ങില്‍ ചെങ്കള പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ ഷാഹിദ മുഹമ്മദ് കുഞ്ഞി,ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സദാനന്ദന്‍.വി ആശംസകള്‍ അറിയിച്ചു.എന്‍.എസ്.എസ് എല്‍.ബി.എസ് സെക്രട്ടറി അഫ്ഹാം അഹ്മ്മദ്.വി.പി.എം. നന്ദി അറിയിച്ചു.ചടങ്ങില്‍ മുസതഫ ചെര്‍ക്കള,ഷഫീര്‍ ചെര്‍ക്കള,തുടങ്ങിയവര്‍ പങ്കെടുത്തു.
|
ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അധ്യക്ഷ പ്രസംഗം നടത്തുന്നു |