ഇത്തിരി നേരം നക്ഷത്രങ്ങൾക്കൊപ്പം
കാസറഗോഡ്: എൽ ബി എസ് എഞ്ചിനിയറിംങ് കോളേജിലെ എൻ എസ് എസ് ടെക്നിക്കൽ സെലിനു കീഴിലുള്ള എൻ എസ് എസ് യുണിറ്റുകളുടെ (നം 179,683 ) ദേശിയ യൂവജന ദിനാചരണം പെരിയ മഹാത്മാ സ്കൂളിൽ വച്ച് നടന്നു. പരിപാടിയിൽ എൻ എസ് എസ് വളണ്ടിയർ ശ്രീ നന്ദിനി സ്വാഗതം പറഞ്ഞു. എൻ എസ് എസ് പ്രോഗ്രം ഓഫീസർ കൃഷ്ണപ്രസാദ് പി.കെ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാരദ എസ് നായർ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥിനിയായ സൗപർണികയ്ക്ക് പുസ്തകം നൽകി ഉത്ഘാടനം നിർവഹിച്ചു. 15 -ആം വാർഡ് മെമ്പർ ശ്രീ കുമാരൻ, പ്രോഗ്രാം ഓഫീസർ മഞ്ചു വി, ബഡ്‌സ് സ്കൂൾ പ്രിൻസിപ്പാൾ ദീപ, എൻ എസ് എസ് വളണ്ടിയർ സയീദ് എന്നിവർ സംസാരിച്ചു . തുടർന്ന് എൻ എസ് എസ് വളണ്ടിയേർസിന്റെയും ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
No comments:
Post a Comment