അഭിജിത്തിന് സ്വീകരണം നൽകി എൻഎസ്എസ് വോളന്റീയർമാർ
ഡൽഹിയിൽ വെച്ചു നടന്ന 70ആമത് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത് എൽ ബി എസ് എൻ എസ് എസ് യൂണിറ്റിന്റെ അഭിമാനമായി മാറിയ വോളന്റീയർ അഭിജിത്ത്.ഇ യെ കോളേജിൽ മൊമെന്റോ നൽകി സ്വീകരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷുക്കൂർ സർ അഭിജിത്തിനെ സ്വാഗതം ചെയ്തു സംസാരിച്ചു. പരേഡ് ക്യാമ്പിൽ വെച്ചുണ്ടായ അനുഭവങ്ങളും, ഡെൽഹിയിൽ വച്ചു കണ്ട വിശിഷ്ടരായ വ്യക്തികളെക്കുറിച്ചും അഭിജിത് വിശേഷങ്ങൾ പങ്കുവെച്ചു. തുടർന്നും ആർ ഡി പരേഡിൽ പങ്കെടുക്കാൻ കോളേജിലെ എൻ എസ് എസ് യൂണിറ്റിൽ നിന്നും വോളന്റീയേഴ്സിന് അവസരം ലഭിക്കട്ടെ എന്ന് അഭിജിത്ത് ആശംസിക്കുകയും അതിനുള്ള പ്രചോദനം നൽകുകയും ചെയ്തു.
No comments:
Post a Comment