പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു
ജനുവരി 15) LBS കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ NSS യൂണിറ്റ് (179&683) ബോവിക്കാനം ടൗണിൽ റാലി സംഘടിപ്പിച്ചു. റാലിയിൽ ആകെ പതിമൂന്ന് വളണ്ടിയർമാരാണ് പങ്കെടുത്തത്. തുടർന്ന് മുളിയാർ സിഎച്ച്സിയിൽ നടന്ന പൊതുസമ്മേളനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. പ്ലക്കാർഡ് ഡിസൈനിങ് മത്സരത്തിൽ എൻഎസ്എസ് എൽബിഎസ് യൂണിറ്റ് രണ്ടാം സമ്മാനം നേടി. പരിപാടിയുടെ ഭാഗമായി രോഗികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഡിബിൻ രാജ്, വരുൺ വിനയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
No comments:
Post a Comment