വയോജന ദിനത്തോട് അനുബന്ധിച്ച് ഗൃഹ സന്ദർശനം നടത്തി
വയോജന ദിനത്തോട് അനുബന്ധിച്ച് ജില്ലാ സാമൂഹിക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടു കൂടി എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് എൻ.എസ്.എസ് യൂണിറ്റ് (179 & 683) ഗൃഹ സന്ദർശനം നടത്തി. കോവിഡ് സാഹചര്യത്തിൽ ആയിരുന്നിട്ടു കൂടിയും 31 വോളന്റീർമാർ പരിപാടിയിൽ പങ്കെടുത്തു. വോളന്റീർമാരെ 5 ഗ്രൂപ്പുകളിലായി തിരിക്കുകയും ഓരോ ഗ്രൂപ്പും 15 വീടുകൾ വീതം സന്ദർശിക്കുകയും ചെയ്തു. വീടുകളിൽ എത്തി ആളുകളുമായി സംവദിക്കുവാൻ കഴിഞ്ഞത് വൊളന്റീർമാർക്ക് വളരെ മികച്ച ഒരു അനുഭവമായി മാറി. വയോജനങ്ങൾ അവരുടെ ചിന്തകളെ പറ്റിയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റിയും വാജലരായി.അത്യാവിശമായി സേവനങ്ങൾ ആവശ്യമായ വ്യക്തിയെയും ഒരു കിടപ്പുരോഗിയെയും കണ്ടെത്തി.
No comments:
Post a Comment