ഓൺലൈൻ സപ്തദിന ക്യാമ്പ് അവസാനിച്ചു
പൊവ്വൽ : എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ എൻ എസ് എസ് സപ്തദിന വെറുച്വൽ ക്യാമ്പ് സമാപിച്ചു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ സമാപന സന്ദേശം നൽകി .മുളിയാർ പതിനഞ്ചാം വാർഡ് മെമ്പർ ശ്രീമതി.നബീസ അധ്യക്ഷത വഹിച്ചു , കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷെക്കൂർ ടി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി . പ്രോഗ്രാം ഓഫീസർ ആയ മഞ്ജു വി സ്വാഗതം ആശംസിച്ചു . വോളന്റീർ സെക്രട്ടറി ആതിര മോഹൻ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാരായ ഷിബിൻ കെ എം, വോളന്റീർ സെക്രെട്ടറിമാരായ അഞ്ജുഷ് ആർ കെ , തഹദീറ ഇ ആർ എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. പരിപാടിക്ക് വോളന്റീർ സെക്രട്ടറി വിപിൻദാസ് കെ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment