Wednesday, 3 February 2021

 സപ്തദിന വെച്വൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പൊവ്വൽ : എൽ ബി എസ്  കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് എൻ എസ്  എസ് യൂണിറ്റുകളുടെ സപ്തദിന വെർച്വൽ ക്യാമ്പ് മുളിയാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌   മിനി പി വി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ  ഡോ മുഹമ്മദ് ഷെക്കൂർ ടി  അധ്യക്ഷത വഹിച്ചു. കോളേജ് ഡീന്മാർ ആയ ഡോ. വിനോദ് ജോർജ്, ഡോ.പ്രവീൺ കുമാർ കോടോത്, പ്രോഗ്രാം ഓഫീസർമാരായ അജിത് സി മേനോൻ, മഞ്ജു വി, വോളണ്ടിയർ  സെക്രട്ടറി അഞ്ജുഷ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാരായ ഷിബിൻ കെ എം , രമ്യ എം ആർ  , വോളന്റീർ സെക്രട്ടറിമാരായ വിപിൻ ദാസ്, ആതിര, തഹ്ദിറാ എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിന് മുന്നോടി ആയി പ്രശസ്ത പേഴ്സണാലിറ്റി ട്രൈനെർ  ബ്രഹ്മ നായകം മഹാദേവൻ  ക്ലാസ്സ്‌ എടുത്തു ഫെബ്രുവരി 3ന് തുടങ്ങി 9ന് അവസാനിക്കുന്ന ക്യാമ്പ് സന്നദ്ധസേനയിലേക്ക് അംഗങ്ങളെ ചേർക്കുക ,  രക്തദാനക്യാമ്പ്, കോവിഡ് സർവ്വേ എന്നി പദ്ധതികൾ പുറത്തീകരിക്കാൻ  ലക്ഷ്യം വെക്കുന്നു

No comments:

Post a Comment