വെബ്ബിനാർ -എയ്ഡ്സ് ബോധവൽകരണം
പൊവ്വൽ:എൽ ബി എസ്
എൻജിനീയറിങ് കോളേജിലെ എൻ എസ് എസ് 179&683 യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എയ്ഡ്സ്
ദിനത്തോടനുബന്ധിച് വിദ്യാർത്ഥികൾക്കായി "എച്.ഐ.വി ട്രാൻസ്മിഷൻ പ്രിവെൻഷൻ ആൻഡ്
ലാബ് ഡയഗ്നോസിസ്" എന്ന വിഷയത്തിൽ ഡോ: രഞ്ജിനി സി വൈ യുടെ നേതൃത്വത്തിൽ വെബിനാർ നടത്തി. എയ്ഡ്സ് രോഗത്തിനെ കുറിച്ചുള്ള കൃത്യമായ അവബോധം വിദ്യാർഥികളിൽ
സൃഷ്ടിക്കാൻ ക്ലാസിന് സാധിച്ചു . പ്രോഗ്രാം ഓഫീസർ മഞ്ജു വി സ്വാഗതം നിർവഹിച്ച ചടങ്ങിൽ , അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ ഷിബിൻ കെ എം ആശംസയും വളണ്ടിയർ ശ്രേയസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment