Saturday, 28 November 2020

വെബ്ബിനാർ -റോഡ് സുരക്ഷ 


 പൊവ്വൽ: കാസർഗോഡ് എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ എസ് എസ് യൂണിറ്റുകളായ 179 ന്റെയും 683 യുടെയും നേതൃത്വത്തിൽ റോഡ് സുരക്ഷയുമായി ബന്ധപെട്ട  വെബ്ബിനാർ  ഓൺലൈൻ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോം ആയ ഗൂഗിൾ മീറ്റ് മുഖാന്തരം സംഘടിപ്പിച്ചു. അനൂപ് സയി . "റോഡ് സുരക്ഷ " എന്ന വിഷയത്തെ കുറിച്ച് വളരെ നന്നായി സംസാരിച്ചു അദ്ദേഹത്തിന് വിദ്യാർത്ഥികൾക്കിടയിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രിമതി മഞ്ജു വി സ്വാഗതം ആശംസിച്ചു അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ഷിബിൻ കെ എം  ആശംസ അർപിച്ചു  എൻഎസ്എസ് വോളണ്ടിയർ  അപർണ നന്ദി  പ്രകാശിപ്പിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന  പരിപാടിയിൽ 80 ഓളം വോളണ്ടിയർ പങ്കെടുത്തു.





No comments:

Post a Comment