Saturday, 31 October 2020

 ദേശീയ ഏകതാ ദിനം -പ്രതിജ്ഞ 

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31, ദേശീയ ഏകതാ ദിനത്തിന്റെ ഭാഗമായി കാസർഗോഡ് എൽ ബി എസ് എജിനീയറിങ്ങ് കോളേജ്  നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ ചേർന്ന് ഓൺലൈൻ ആയി പരുപാടി സംഘടിപ്പിച്ചു. മാനവഗീതത്തോടെ ആരംഭിച്ച പരുപാടിയിൽ എൻ എസ് എസ്  ന്റെ ജില്ലാതല പ്രോഗ്രാം ഓഫീസർ കൂടിയായ ശ്രീമതി.മജ്ഞു വി യൂണിറ്റി ദിന സന്ദേശം പങ്കുവെച്ചു. കോളേജിലെ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ആതിര മോഹൻ ഏകതാ ദിനത്തിന്റെ  പ്രതിജ്ഞ ചൊല്ലി കൊടുത്തു.എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി അഞ്ജുഷ്  ആർ  കെ നന്ദി പറഞ്ഞു.









No comments:

Post a Comment