Saturday, 21 November 2020

 സന്നദ്ധസേന -ബോധവൽകരണം 


പൊവ്വൽ :എൽ‌ബി‌എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ‌എസ്‌എസ് യൂണിറ്റുകൾ 179, 683  സന്നദ്ധസേനയെകുറിച്ച   ബോധവൽകരണ  ക്ലാസ്  ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു. ശ്രീമതി മഞ്ജു വി (എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസർ) സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടനം ഡോ. വിനോദ്  ജോർജ് (യുജി ഡീൻ ).നിർവഹിച്ചു  ക്ലാസ് കൈകാര്യം ചെയ്തത് മിസ് ജിമിഷ ടി കെ (എൻ‌എസ്‌എസ് വോളണ്ടിയർ, സന്നദ്ധസേന  മാസ്റ്റർ ട്രെയിനർ കാസരഗോഡ് ഡിസ്ട്രിക്റ്റ്), ശ്രീ. വലീദ് അബൂബക്കർ സിദ്ദിഖ് (എൻ‌എസ്‌എസ് വോളണ്ടിയർ, സന്നദ്ധസേന  മാസ്റ്റർ ട്രെയിനർ കാസരഗോഡ് ഡിസ്ട്രിക്റ്റ്) എന്നിവരാണ് .സന്നദ്ധസേന എന്താണെന്നന്നും എന്തിനാണെന്നും വിദ്യാർഥികളിൽ  കൃത്യമായ അവബോധം ഉണ്ടാക്കാൻ സാധിച്ചു .അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷിബിൻ കെ എം ആശംസ അർപ്പിച്ച സംസാരിച്ചു   വോളണ്ടിയർ  സെക്രട്ടറി  ശ്രീ. അഞ്ജുഷ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്രോഗ്രാം അവസാനിച്ചു 

No comments:

Post a Comment