ഓസോൺ ദിനം: പേപ്പർ ബാഗ് &പേപ്പർ പേന നിർമിച്ചു.
പൊവ്വൽ :ഓസോൺ ദിനത്തിന്റെ ഭാഗമായി എൻ എസ് എസ് എൽബിഎസ് യൂണിറ്റിന്റെ കീഴിൽ പേപ്പർ ബാഗ്, പേപ്പർ പെൻ ചാലഞ്ച് നടത്തി .ഏകദേശം 55 ഓളം എൻ എസ് എസ് വോളന്റീർമാർ പരിപാടിയിൽ പങ്കെടുത്തു. നിർമിച്ച പേപ്പർ ബാഗും പേനയും അടുത്തുള്ള കടകളിലും മറ്റും വിതരണം ചെയ്തു. എല്ലാ വോളന്റീർമാരുടെ മനസിലും ഇത് മാലിന്യ നിർമാർജനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം മനസിലാക്കാൻ സഹായിച്ചു .ഈ പരിപാടിയിലൂടെ ഓസോൺ ലേയർ സംരക്ഷണം എത്രത്തോളം അനിവാര്യം ആണെന്ന് സമൂഹത്തെ ബോധവത്കരിക്കാൻ സാധിച്ചു.
No comments:
Post a Comment