വെബിനാർ - ഭക്ഷണനിയന്ത്രണത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം
കാസര്‍ഗോഡ് എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷണല്‍/ഇന്ത്യയുമായി സഹകരിച്ച് 'ഭക്ഷണനിയന്ത്രണത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം' എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ.അജിത് സി മേനോന്‍റെ സ്വാഗതഭാഷണത്തോടെ പ്രോഗ്രാം ആരംഭിച്ചു.എന്‍ജിഒയുടെ കാര്‍ഷിക,മൃഗസംരക്ഷണ ക്യാമ്പയിന്‍റെ കേരള കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുപോരുന്ന മൃഗസംരക്ഷണ പ്രവര്‍ത്തക സാലി വര്‍മ്മ വിഷയത്തെ കുറിച്ച് ക്ലാസ് എടുത്തു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി.മഞ്ജു വി ആശംസകളര്‍പ്പിച്ചു സംസാരിച്ചു.എകദേശം നൂറോളം വളണ്ടിയര്‍മാര്‍ പങ്കെടുത്ത പ്രോഗ്രാം എന്‍.എസ്.എസ് വളണ്ടിയര്‍ ശ്രീമതി.ദേവിക പി യുടെ നന്ദിപ്രകാശനത്തോടെ അവസാനിച്ചു.
No comments:
Post a Comment