Thursday, 30 July 2020

 


എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ ഇന്ററാക്ടീവ് സെഷന്‍ നടത്തി

പൊവ്വല്‍ - പുതുതായി എന്‍.എസ്.എസില്‍ ചേര്‍ന്ന വളണ്ടിയര്‍മാരുമായി 2019-2020 അദ്ധ്യയന വര്‍ഷത്തെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരും എക്സിക്യുട്ടീവ് മെമ്പര്‍മാരും ചേര്‍ന്ന് ഇന്ററാക്ടീവ് സെഷന്‍ സംഘടിപ്പിച്ചു. വളണ്ടിയര്‍ സെക്രട്ടറി ആതിര യോഗത്തെ അഭിസംബോധന ചെയ്തു. വളണ്ടിയര്‍ സെക്രട്ടറിയായ ഖദീജത്ത് തഹ്ദീറ ഇ.ആര്‍ സ്വാഗത പ്രസംഗം നടത്തുകയും തുടര്‍ന്ന് ഇന്ററാക്ടീവ് സെഷനിലേക്ക് നീങ്ങുകയും ചെയ്തു. 179,683 യൂണിറ്റുകളുടെ 2019-20വര്‍ഷത്തെ വളണ്ടിയര്‍ സെക്രട്ടറിമാരായ വൈശാഖ്, സാദിയ, മന്‍സൂര്‍, അമ്പിളി എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഓരോ യൂണിറ്റിലെയും എക്സിക്യുട്ടീവ് അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും അതോടൊപ്പം എന്‍.എസ്.എസില്‍ ഏറെ സജീവമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അക്കാദമികമായ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ സൂചിപ്പിച്ചു. വിദ്യാര്‍ത്ഥികളെല്ലാവരും ഏറെ ആവേശത്തോടെ പങ്കെടുത്ത സെഷന്‍ വളണ്ടിയര്‍ സെക്രട്ടറിയായ അഞ്ജുഷിന്റെ നന്ദിപ്രകാശനത്തോടെ അവസാനിച്ചു.



No comments:

Post a Comment