സംവാദ സദസ്സ്
പൊവ്വല്‍:എല്‍ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ(179&683) ആഭിമുഖ്യത്തില്‍ സംവാദ സദസ്സ് സംഘടിപ്പിച്ചു.ഗൂഗിള്‍ മീറ്റ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്‍റെ സഹായത്തോടെയാണ് ചര്‍ച്ച നടന്നത്.ആറ് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് 'പുതിയ വിദ്യാഭ്യാസ സമ്പ്രദായം,ഇന്‍റര്‍നെറ്റ്,മൊബൈല്‍ ഗെയിംസ്, കൊറോണ വൈറസിനോടുള്ള കേരളീയരുടെ സമീപനം,ലോക്ക്ഡൗണ്‍' എന്നീ വിഷയങ്ങളുടെ ഗുണദോഷങ്ങളും,'പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ശക്തരാണോ?' എന്ന വിഷയത്തിലും ചര്‍ച്ച നടന്നു.രാവിലത്തെ സെഷനില്‍ 179-ാം യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.അജിത് സി മേനോനും,ഉച്ച കഴിഞ്ഞുള്ള സെഷനില്‍ 683-ാം യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി.മഞ്ജു വി യും വിഷയാവതരണം നടത്തി.വിദ്യാര്‍ത്ഥികളുടെ സംസാര വൈഭവശേഷി വിപുലപ്പെടുത്താനും,വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് സായത്തമാക്കാനും സദസ്സ് ഉപകരിച്ചു.
No comments:
Post a Comment