ഓറിയെന്‍റേഷന്‍ ക്ലാസ്- 1
പൊവ്വൽ : എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീറിങിലെ എൻ എസ് എസ് യൂണിറ്റുകളുടെ (179&683) നേതൃത്വത്തിൽ ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾക്ക് ഓറിയന്റഷന് ക്ലാസ്സ് സംഘടിപ്പിച്ചു.ഗൂഗിൾ മീറ്റ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ക്ലാസ്സ് നടന്നത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. മഞ്ജു വിയുടെ സ്വാഗത പ്രസംഗത്തോടെ ഓറിയന്റഷൻ ക്ലാസ്സ് ആരംഭിച്ചു. മോട്ടിവേഷൻ സ്‌പീക്കറും അദ്ധ്യാപകനും സോഷ്യൽ വർക്കറും ആയ ശ്രീ. നിർമൽ കുമാർ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.എൻ എസ് എസ് ഏതു രീതിയിലാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വ വികസനത്തെ സ്വാധീനിക്കുനത് എന്ന് അദ്ദേഹം വ്യക്തമാക്കി. 150 ഇൽ അധികം വിദ്യാർഥികൾ ക്ലാസ്സിൽ പങ്കെടുത്തു. എൻ എസ് എസ് യൂണിറ്റ് 179 ന്റെ പ്രോഗ്രാം ഓഫീസർ ആയ ശ്രീ. അജിത് സി മേനോൻ നന്ദി അറിയിച്ചുക്കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.
No comments:
Post a Comment