Tuesday, 28 July 2020

 ഓറിയെന്‍റേഷന്‍ ക്ലാസ്- 2  

പൊവ്വൽ :കാസർഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുകളുടെ (179, 683) നേതൃത്വത്തിൽ ആദ്യവർഷ വിദ്യാർത്ഥികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. 2020 ജൂലൈ 28നാണ് ഗൂഗിൾ മീറ്റ് എന്ന ഓൺലൈൻ വീഡിയോ കോൺഫ്രൻസ് മുഖാന്തരമാണ്  ക്ലാസ്സ്‌ സംഘടിപ്പിച്ചത്. എൻ. എസ്. എസ് വോളന്റിയർ സെക്രട്ടറിയായ കുമാരി. കദീജത് തഹ്ദീറ സ്വാഗതം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. മഞ്ജു. വി ക്ലാസ്സ്‌ കൈകാര്യം ചെയ്തു.എൻ. എസ്. എസ് -ന്റെ പ്രവർത്തനങ്ങളെ കുറിച്ചും ചരിത്രത്തെ കുറിച്ചും ക്ലാസ്സിൽ വിവരിച്ചു. ശേഷം പ്രോഗ്രാം ഓഫീസർ ശ്രീ. അജിത്. സി. മേനോൻ സംസാരിച്ചു. വോളന്റിയർ സെക്രട്ടറി ശ്രീ. അഞ്ജുഷ് നന്ദി പറഞ്ഞു.










No comments:

Post a Comment