Saturday, 7 March 2020


കുളം വൃത്തിയാക്കി


പൊവ്വൽ :കാസർഗോഡ് എൽ. ബി  എസ് എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ 14-ലാം വാർഡിലെ ചാവിരികുളം വൃത്തിയാക്കി. ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി പ്രോഗ്രാം ഓഫീസർ മഞ്ജു. വി സംസാരിച്ചു. 14-ലാം വാർഡ് മെമ്പർ എം. എ. അസീസ് ശുചീകരണ പ്രവർത്തങ്ങളിൽ സഹായിച്ചു. എൻ. എസ്. എസ് വോളന്റീയർ സെക്രട്ടറി മുഹമ്മദ്‌ മൻസൂർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.25 ഓളം വോളന്റീർസ് ചേർന്നാണ് കുളം ശുചിയാക്കിയത്.കുളത്തിനു ചുറ്റുമുള്ള 10 ഓളം വീടുകളിലേക്ക് നിത്യോപയോഗത്തിനു ഉപയോഗിക്കുന്ന ജലസ്രോതസാണ് ചാവിരികുളം.മഴക്കാലത്തു നിറഞ്ഞൊഴുകുന്ന ചാവിരികുളം തൊടുകളായി ഒഴുകാറുമുണ്ട്.












No comments:

Post a Comment