അംഗനവാടി നവീകരിച്ചു
എടനീർ : എൻ എസ് എസ് എൽബിഎസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മുളിയാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അംഗൻവാടി നവീകരിച്ചു. അതിൻറെ ഭാഗമായി പരിസരവും മുറികളും വൃത്തിയാക്കുകയും പെയിൻറ് അടിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി വാർഡ് മെമ്പർ ശ്രീമതി ജസീല സന്ദർശിച്ചു. നവീകരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി അംഗനവാടി ടീച്ചർ ശ്രീമതി പി. കമലാക്ഷി ഉണ്ടായിരുന്നു. വോളണ്ടിയർ സെക്രട്ടറി മൻസൂർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments:
Post a Comment