Wednesday, 29 January 2020

രക്തദാനക്യാമ്പ്  നടത്തി 


 എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ    രുധിരസേന  കാസറഗോഡ്, ജനറൽ ആശുപത്രി ബ്ലഡ്‌ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. കോളേജിലെ ഐ. ടി വിദ്യാർത്ഥിയായ സിയാദ്. എൻ. കെ  വികസിപ്പിച്ചെടുത്ത ബ്ലഡ്‌ ഡോണേഴ്സ് ഡാറ്റാ ബേസിനു വേണ്ടിയുള്ള ആപ്പിന്റെ ലോഞ്ചിങ്ങും നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനവും ആപ്പിന്റെ  ലോഞ്ചിങ്ങും ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ  കെ. പ്രേംസദൻ നിർവഹിച്ചു. ചടങ്ങിന്  എൽ. ബി. എസ്  എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ ഷുക്കൂർ അധ്യക്ഷത വഹിച്ചു.  എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മഞ്ജു. വി, രുധിര സേന സെക്രട്ടറി സുധികൃഷ്ണൻ, ബ്ലഡ്‌ ബാങ്ക് ഓഫീസർ ദീപക്, എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പവിത്രൻ, എൻ. എസ്. എസ് എ. പി. ഓ ഷിബിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ ആശുപത്രിയിലെ ഡോ. സ്മിത അരുൺ രക്തദാനത്തെ കുറിച്ചുള്ള  ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ 60 പേർ രക്തദാനം നടത്തി.






No comments:

Post a Comment