Sunday, 26 January 2020

റിപ്പബ്ലിക് ദിനാഘോഷം   



എൽ ബി എസ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽറിപ്പബ്ലിക് ദിനാഘോഷം നടത്തി. രാവിലെ കോളേജ് പ്രിൻസിപ്പാൾ  ഡോ.മുഹമ്മദ് ഷുക്കൂർ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വളണ്ടിയർ സെക്രട്ടറി വൈശാഖ് സുധാകരൻ കെ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഞ്ജു .വി അധ്യക്ഷതയുംവഹിച്ചു.പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷുക്കൂർ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി.മുൻ  എൻഎസ്എസ്  പോഗ്രാം ഓഫീസർ കൃഷ്ണപ്രസാദ് പി കെ, മെക്കാനിക്കൽ ഡിപാർട്ട്മെന്റ് സ്റ്റാഫ് സ്വരാജ് ,ഇലക്ടറോണിക്സ് ഡിപാർടമെന്റ് സ്റ്റാഫ് ഗ്രിഗറി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.


  











No comments:

Post a Comment