Saturday, 18 January 2020

ഫിറ്റ് ഇന്ത്യ സൈക്കിൾ റാലി


ഫിറ്റ്  ഇന്ത്യ ക്യാമ്പയിനിനോട് അനുബന്ധിച് കാസറഗോഡ്  എൽ ബി എസ് എന്ജിനീയറിംഗ് കോളേജിന്റെയും  പെരിയ പോളി ടെക്‌നിക്ക് കോളേജിന്റെയും എൻ എസ്‌ എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ  സൈക്കിൾ റാലി നടത്തി. റാലി കാസറഗോഡ് ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബു ഐ എ എസ്‌ ഫ്ലാഗ് ഓഫ് ചെയ്തു.പ്രസ്തുത  ചടങ്ങിൽ എൽ ബി എസ്‌ കോളേജ്  ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ജോഷ്വ പി  വൈ  , ട്രാഫിക് സബ് ഇൻസ്പെക്ടർ സദാശിവൻ, ഗവൺമെന്റ് പോളിടെക്നിക് പെരിയ സ്റ്റാഫ് അംഗം മനോജ് എന്നിവർ പങ്കെടുത്തു.കാസർഗോഡ്  പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച സൈക്കൾ റാലി പൊവ്വൽ എൽ ബി എസ് എഞ്ചിനിയറിംഗ് കോളേജിൽ സമാപിച്ചു.



 




No comments:

Post a Comment