പ്ലാസ്റ്റിക് മാലിന്യ ശേഖരണം
പ്ലാസ്റ്റിക് മാലിന്യ മുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ എൻ എസ് എസ് എൽ ബി എസ് യൂണിറ്റുകൾ ക്യാമ്പസ്സിലും സമീപ പ്രദേശത്തെ വീടുകളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ശേഖരിക്കുന്നതിനാൽ പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാവുന്ന ഹാനികരമായ പുക ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷിക്കാനും യൂണിറ്റിനു സാധിക്കുന്നുന്നുണ്ട്. കൂടാതെ സംസ്കരിക്കാൻ പറ്റുന്ന ജൈവ അജൈവ മാലിന്യങ്ങളായി വേർതിരിച്ചു വിദ്യാനഗർ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് യഥാസമയം കൊടുത്തയക്കുകയും ചെയ്തു. സമൂഹത്തിനു വലിയൊരു മുന്നറിയിപ്പ് ഇതുവഴി വളണ്ടീയേഴ്സിന് പകർന്നു കൊടുക്കുവാൻ സാധിച്ചു
No comments:
Post a Comment