Friday, 8 March 2019

അന്തർദേശീയവനിതാദിനം 

അന്തർദേശീയ വനിതാദിനത്തിന്റെ ഭാഗമായി JCI (ജൂനിയർ ചേംബർ ഇന്റർനാഷണൽ ) കാസറഗോഡ് ഹെറിറ്റേജ് സിറ്റിയുടെ ശാഖയായ jayceerette യുടെ സഹകരണത്തോടെ കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസ്സും കൂട്ടയോട്ടവും സംഘടിപ്പിച്ചു.കാസറഗോഡ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശ്രീമതി. ശില്പ ദേവയ്യ IPS ഉദ്ഘാടനം ചെയ്തു. Jayceerette ചെയർപേഴ്സൺ ശ്രീമതി. ജെ സി ആഷ സെൽവരാജ് അധ്യക്ഷത വഹിച്ചു.സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്നതിനു പുറമെ ആർത്തവകാല ശുചിത്വത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂട്ടയോട്ടം.
ഇന്ത്യ റൺസ് വിത്ത് വൺ വിഷൻ എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ എൽ ബി എസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷെക്കൂർ ടി മുഖ്യപ്രഭാഷണം നടത്തി.



No comments:

Post a Comment