രക്തദാന ക്യാമ്പ്
എൽ. ബി. എസ് എൻജിനീയറിങ് കോളേജ് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ രുധിരസേന കാസറഗോഡ്, ബ്ലഡ് ഡോണേഴ്‌സ് കേരള , ജെ സി ഐ കാസറഗോഡ് ഹെറിറ്ട്ടേജ് സിറ്റി എന്നിവയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും സ്റ്റാഫുമടക്കം 169 പേർ രക്തദാനം നടത്തി. ഇതോടെ കാസർഗോഡ് ജില്ലയിൽ രുധിരസേനയുടെ കീഴിൽ ഏറ്റവും കൂടുതൽ യൂണിറ്റ് രക്തദാനം നൽകുക എന്ന നേട്ടം എൽ ബി എസ് കോളേജ് സ്വന്തമാക്കി.കോളേജിൽ വച്ച് നടന്ന ക്യാമ്പിന് രുധിരസേന ജനറൽ സെക്രട്ടറി ശ്രീമതി. സജിനാഷെറി, സെക്രട്ടറി ശ്രീ. സുധികൃഷ്ണൻ , ജെ സി ഐ വൈസ് പ്രസിഡന്റ് ശ്രീ. സുഭീഷ് കളിയരമ്പിൽ എന്നിവർ നേതൃത്വം നൽകി.ജെ സി ഐ പ്രസിഡന്റ് ശ്രീ. കെ കെ സെൽവരാജ്, ഡയറക്റ്റർ ശ്രീ. കുഞ്ഞിരാമൻ ചൊടികാൽ, ജെ സി ഐ പാസ്റ്റ് പ്രസിഡന്റ് ശ്രീ. എ സി മുരളീധരൻ, ശ്രീമതി ആശ സെൽവരാജ് എന്നിവർ പരിപാടിയിൽ സാന്നിധ്യം അറിയിച്ചു.
No comments:
Post a Comment