Tuesday, 6 November 2018

പേപ്പർ ബാഗ് നിർമാണം

 

 

      എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന "ഗ്രീൻ ക്യാമ്പസ്‌ ക്ലീൻ ക്യാമ്പസ്"‌  പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ് നിർമാണ പരിപാടി സംഘടിപ്പിച്ചു. കൂടി വരുന്ന പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയ്ക്കുക എന്നുള്ള ഉദ്ദേശത്തോടെയാണ് വിദ്യാർഥികൾ ആയിരത്തിലധികം പേപ്പർ ബാഗ് നിർമിച്ചത്.ബാഗ് നിർമാണത്തിന്ന് ശേഷം വോളണ്ടിയർമാർ പൊവ്വൽ,ബോവിക്കാനം,ചെർക്കള എന്നീ ഭാഗങ്ങളിൽ ഉള്ള ഫാർമസികൾ,ഫാൻസി കടകൾ,പലചരക്കു കടകൾ എന്നിവിടങ്ങളിൽ ഉള്ളവരെ ബോധവത്കരികയും ബാഗുകൾ വിതരണം ചെയ്യുകയും ചെയ്തു.



No comments:

Post a Comment