Friday, 9 November 2018

 പാലിയേറ്റീവ് ട്രെയിനിങ്

 

കോളേജ് തലങ്ങളിൽ പാലിയേറ്റീവ് പ്രവർത്തനം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 
ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം കാസറഗോഡിന്റെയും  സി.എച്ച്.സി മുളിയാർ സെക്കന്ററി വിദഗ്ധ പരിചരണ വിഭാഗത്തിന്റെയും എൻ എസ് എസ് എൽ ബി എസ് യൂണിറ്റുകളുടെയും  സംയുക്താഭിമുഖ്യത്തിൽ രണ്ടാംഘട്ട പാലിയേറ്റീവ് സ്റ്റുഡന്റസ് ട്രെയിനിങ് നടത്തി.. കിടപ്പിലായ രോഗികളുടെ വീടുകളിൽ ചെന്ന് അവരെ പരിചരിക്കുവാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുക  എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ.കൃഷ്ണപ്രസാദ് പി.കെ. അധ്യക്ഷത വഹിച്ച ട്രെയ്‌നിങ്ങിൽ ഡോ.ദിവാകർറായ്,(ബ്ലോക്ക്‌മെഡിക്കൽഓഫീസർ,മുളിയാർ)ഉദ്ഘാടനം നടത്തി സംസാരിച്ചു.ഹെൽത്ത്‌ സൂപ്പർ വൈസർ ശ്രീ.കൃഷ്ണമൂർത്തി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രിമതി മഞ്ജു.വി എന്നിവർ ആശംസ അർപ്പിച്ചു. ഡോ.ദിവാകർ റായി,ശ്രീമതി രഞ്ജുഷ നായർ(സെക്കന്ററി പാലിയേറ്റീവ് നേഴ്സ്, മുളിയാർ)എന്നിവർ പാലിയേറ്റീവ് കെയർ ന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തി സംസാരിച്ചു.

No comments:

Post a Comment